തുമ്പോളി സാബു വധക്കേസ്; 2പ്രതികളെ വെട്ടിക്കൊന്നു' 3പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: (www.kvartha.com 16.12.2019) തുമ്പോളി സാബു വധക്കേസിലെ രണ്ട് പ്രതികള്‍ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. വികാസ്, ജസ്റ്റിന്‍ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായി. ഞായറാഴ്ച രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാല് വര്‍ഷം മുമ്പ് തുമ്പോളിയില്‍ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായ വികാസും ജസ്റ്റിന്‍ സേനുവുമാണ് കൊല ചെയ്യപ്പെട്ടത്.

Thumboli Sabu murder case accused killed, Alappuzha, News, Local-News, Murder, Crime, Criminal Case, Custody, Injured, Hospital, Treatment, Kerala

സംഘട്ടനത്തില്‍ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സോനു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്കൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ജസ്റ്റിന്‍ സോനു മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാബുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അക്രമി സംഘത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thumboli Sabu murder case accused killed, Alappuzha, News, Local-News, Murder, Crime, Criminal Case, Custody, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?