ഫേസ്ബുക്കില്‍ പരിചയപ്പെട്ട 'പെണ്‍കുട്ടി'യുമായി 2 വര്‍ഷത്തോളം ചാറ്റ് ചെയ്തു; ഒടുവില്‍ സത്യം മനസിലാകുമ്പോഴേക്കും യുവാവിന് 15 ലക്ഷം രൂപ
മംഗളൂരു: (www.kasargodvartha.com 12.12.2019) ഫേസ്ബുക്കില്‍ പരിചയപ്പെട്ട 'പെണ്‍കുട്ടി'യുമായി രണ്ട് വര്‍ഷത്തോളം ചാറ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടന്‍ പണി. വ്യാജ പ്രൊഫൈലിന്റെ കെണിയില്‍ അകപ്പെട്ട് നഷ്ടമായാത് 15 ലക്ഷം രൂപ. കര്‍ണാടക ദര്‍വാദ് ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളി താലൂക്കിലെ റായനാല നിവാസിയായ രുദ്രഗൗഡ മല്ലനഗൗഡ പാട്ടീലാണ് ഇന്റര്‍നെറ്റ് ചതിയിലകപ്പെട്ടത്.
ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ സുഷമ എന്ന 'പെണ്‍കുട്ടി'യുടെ സൗന്ദര്യം കണ്ട് വീണുപോയ യുവാവ് അവളുമായി പരിചയത്തിലാവുകയും രണ്ടുവര്‍ഷത്തോളം പതിവായി ചാറ്റ് തുടരുകയുമായിരുന്നു. പിന്നീട് ഈ ബന്ധം വാട്ട്സ്ആപ്പ് സന്ദേശങ്ങളിലേക്ക് വളര്‍ന്നു. ഇരുവരും വളരെ അടുത്തതോടെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് 'സുഷമ' രുദ്രഗൗഡയോട് വിശദീകരിച്ചു. 2017 നും 2019 നും ഇടയില്‍ ഏകദേശം 15 ലക്ഷം രൂപ 'പെണ്‍കുട്ടി'ക്കായി യുവാവ് ചെലവഴിച്ചു.
ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം ചാറ്റ് നിലച്ചതോടെ യുവാവ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയല്ല സുഷമ എന്ന് രുദ്രഗൗഡയ്ക്ക് മനസിലായത്. ഇതോടെ യുവാവ് ഹുബ്ബള്ളി പോലീസില്‍ പരാതി നല്‍കി. ശരിയായി സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്നും അതിനാല്‍ ആശയവിനിമയങ്ങള്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് ചാറ്റുകളില്‍ മാത്രം മതിയെന്നും വിശ്വസിപ്പിച്ചായിരുന്നു 'സുഷമ' രുദ്രഗൗഡയോട് ചാറ്റ് ചെയ്തത്.
ഹാസന്‍ താലൂക്കിലെ ഡൊഡ്ഡഗിനിഗിരി വില്ലേജില്‍ പ്രതാപ് ഗൗഡയാണ് 'സുഷമ' എന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം കൈക്കലാക്കിയതെന്ന് ഹുബ്ബള്ളി ക്രൈംബ്രാഞ്ച് പോലീസ് വ്യക്തമാക്കി. രുദ്രഗൗഡയുടെ പരാതി സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതിരക്കാന്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Mangalore, news, Man, Girl, Whatsapp, Family, Police, complaint,Dharwad: Man falls to girl's beauty - Later realizes boy conned him

Powered by Info News For You
Comments
Post a Comment