19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു: കുട്ടിയെ വില്‍ക്കാനുള്ള ശ്രമത്തിനിടെ കാമുകനും കൂട്ടാളികളും പോലീസ് പിടിയില്‍
പാലോട്: (www.kvartha.com 22.12.2019) 19 കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു. കുട്ടിയെ വില്‍ക്കാനുള്ള ശ്രമത്തിനിടെ കാമുകനെയും കൂട്ടാളികളെയും പോലീസ് പിടികൂടി. ഇടിഞ്ഞാര്‍ സ്വദേശിയിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിനുമായി (19) പെണ്‍കുട്ടി പ്രണയത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളെയും ജെസിബി ഡ്രൈവര്‍മാരുമായ രണ്ടു സുഹൃത്തുക്കളെയും മുഹസിന്‍ താന്നിമൂട് ലോഡ്ജില്‍ നിന്നും പിടിയികൂടിയത്.
മാര്‍ത്താണ്ഡം പോങ്ങില്‍കാല പുത്തന്‍വീട്ടില്‍ അശോക് കുമാര്‍, മാര്‍ത്താണ്ഡം കണ്ണങ്കര വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. മുഹസിന് പെണ്‍കുട്ടിയെ കടത്താനും തമിഴ്‌നാട്ടില്‍ പാര്‍പ്പിക്കുവാനും വേണ്ട സഹായം ചെയ്തത് ഇവരാണ്. മറ്റൊരു സംഘത്തിന് കുട്ടിയെ വില്‍ക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നല്‍കിയിരുന്നതും ഈ പ്രതികളായിരുന്നു.
18 വയസ് തികയും മുമ്പേ പെണ്‍കുട്ടിയെ ബംഗളൂരുവില്‍ കൊണ്ട് പോയി മുഹസിന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസ്ട്രേറ്റിനു മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പാലോട് സബ് ഇന്‍സ്പെക്ടര്‍ എസ്.സതീഷ് കുമാര്‍, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ സാംരാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നവാസ്,നസീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Thiruvananthapuram, Molestation, Case, Police, Arrested, Kidnap, Girl, lover and friends arrested for molestation case

Powered by Info News For You

Comments
Post a Comment