ഗോഎയറിന്റെ കണ്ണൂര്‍-ദമ്മാം സര്‍വീസ് ഡിസംബര്‍ 19-ന് ആരംഭിക്കും; ബുക്കിംഗ് തുടങ്ങി; സര്‍വീസ് ആഴ്ചയില്‍ നാലു ദിവസം
സികെഎ ജബ്ബാര്‍
കണ്ണൂര്‍: (www.kvartha.com 14.12.2019) രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോഎയര്‍, സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന സര്‍വ്വീസ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ നിന്ന് പറക്കും. സൗദി അറേബ്യയിലേയ്ക്കുള്ള ഗോഎയറിന്റെ ആദ്യ സര്‍വീസാണിത്. കമ്പനിയുടെ ഗള്‍ഫിലേയ്ക്കുള്ള അഞ്ചാമത്തേതും അന്താരാഷ്ട്ര റൂട്ടിലെ ഒമ്പതാമത്തേതും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ദിവസമാണ് കണ്ണൂര്‍-ദമ്മാം-കണ്ണൂര്‍ സര്‍വീസ്. ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് കണ്ണൂരില്‍ നിന്നുള്ള ദമ്മാം ഫ്ളൈറ്റുകള്‍. ജി8 59 ഫ്ളൈറ്റ് കണ്ണൂരില്‍ നിന്ന് 6.30ന് പുറപ്പെട്ട് ദമ്മാമില്‍ 8.55 മണിക്ക് എത്തിച്ചേരും. ജി8 60 ദമ്മാമില്‍ നിന്ന് 9.55ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 5 മണിക്കും എത്തും. 14 മാസത്തിനുള്ളില്‍ 9-ാമത്തെ ഡെസ്റ്റിനേഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇതോടെ അന്താരാഷ്ട്ര നെറ്റ് വര്‍ക്കില്‍ തങ്ങളുടെ നില സുസ്ഥാപിതമാക്കുകയാണെന്ന് ഗോഎയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേഹ് വാഡിയ പറഞ്ഞു. ദമ്മാം ഫ്ളെറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നുള്ള നാലാമത് അന്താരാഷ്ട്ര സര്‍വീസാണിത്.
ഗോഎയര്‍ നിലവില്‍ ഇന്ത്യയ്ക്കകത്ത് അഹമ്മദാബാദ്, അയ്സ്വാള്‍, ബാഗ്ദോഗ്ര, ബംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദ്രാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കൊത്ത, കണ്ണൂര്‍, ലക്നോ, മുംബൈ, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 സ്ഥലങ്ങളിലേയ്ക്കായി പ്രതിദിനം 325-ലേറെ ഫ്ളൈറ്റുകള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 20-ഓടെ വാരണാസി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് ആരംഭിക്കും. ഇതിനു പുറമെ ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദാബി, ദമ്മാം, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ 9 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേയ്ക്കും കമ്പനിയുടെ സര്‍വീസുകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കണ്ണൂര്‍: (www.kvartha.com 14.12.2019) രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോഎയര്‍, സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ഉദ്ഘാടന സര്‍വ്വീസ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ നിന്ന് പറക്കും. സൗദി അറേബ്യയിലേയ്ക്കുള്ള ഗോഎയറിന്റെ ആദ്യ സര്‍വീസാണിത്. കമ്പനിയുടെ ഗള്‍ഫിലേയ്ക്കുള്ള അഞ്ചാമത്തേതും അന്താരാഷ്ട്ര റൂട്ടിലെ ഒമ്പതാമത്തേതും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ നാലു ദിവസമാണ് കണ്ണൂര്‍-ദമ്മാം-കണ്ണൂര്‍ സര്‍വീസ്. ഉദ്ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന് 18,981 രൂപയാണ് ഗോഎയര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്.
യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് കണ്ണൂരില്‍ നിന്നുള്ള ദമ്മാം ഫ്ളൈറ്റുകള്‍. ജി8 59 ഫ്ളൈറ്റ് കണ്ണൂരില്‍ നിന്ന് 6.30ന് പുറപ്പെട്ട് ദമ്മാമില്‍ 8.55 മണിക്ക് എത്തിച്ചേരും. ജി8 60 ദമ്മാമില്‍ നിന്ന് 9.55ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 5 മണിക്കും എത്തും. 14 മാസത്തിനുള്ളില്‍ 9-ാമത്തെ ഡെസ്റ്റിനേഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇതോടെ അന്താരാഷ്ട്ര നെറ്റ് വര്‍ക്കില്‍ തങ്ങളുടെ നില സുസ്ഥാപിതമാക്കുകയാണെന്ന് ഗോഎയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേഹ് വാഡിയ പറഞ്ഞു. ദമ്മാം ഫ്ളെറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നുള്ള നാലാമത് അന്താരാഷ്ട്ര സര്‍വീസാണിത്.
ഗോഎയര്‍ നിലവില്‍ ഇന്ത്യയ്ക്കകത്ത് അഹമ്മദാബാദ്, അയ്സ്വാള്‍, ബാഗ്ദോഗ്ര, ബംഗളൂരു, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദ്രാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കൊത്ത, കണ്ണൂര്‍, ലക്നോ, മുംബൈ, നാഗ്പൂര്‍, പാറ്റ്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 സ്ഥലങ്ങളിലേയ്ക്കായി പ്രതിദിനം 325-ലേറെ ഫ്ളൈറ്റുകള്‍ നടത്തുന്നുണ്ട്. ഡിസംബര്‍ 20-ഓടെ വാരണാസി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് ആരംഭിക്കും. ഇതിനു പുറമെ ഫുക്കെറ്റ്, മാലി, മസ്‌കറ്റ്, അബുദാബി, ദമ്മാം, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ 9 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേയ്ക്കും കമ്പനിയുടെ സര്‍വീസുകളുണ്ട്.
Keywords: News, Kerala, Kannur, Kannur Airport, Dammam, Saudi Arabia, Gulf, CKA-Jabbar, Go air kannur Dammam service will start on December 19
Powered by Info News For You

Comments
Post a Comment