ഡിസംബര്‍ 19 മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി 'ഗോ എയര്‍' വിമാനം

ദമാം: (www.kvartha.com 11.12.2019) ഡിസംബര്‍ 19 മുതല്‍ ദമാമില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി 'ഗോ എയര്‍' വിമാനം. ഇതോടെ കിഴക്കന്‍ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. കാസര്‍കോട്, കോഴിക്കോട് , വയനാട്, മംഗലാപുരം തുടങ്ങി വിവിധ ജില്ലക്കാര്‍ക്കും സമീപ സംസ്ഥാനക്കാര്‍ക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കും.

'ഗോ എയര്‍' ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. തുടക്കത്തില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.55 ന് ദമാമില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂരില്‍ എത്തിച്ചേരും.

Direct flight from Dammam to Kannur,Dammam, Doha, News, Flight, Business, Passengers, Kannur, Gulf, World.

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളെ വന്‍ നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും റൗണ്ട് ട്രിപ്പിന് 999 റിയാലുമാണ്. നികുതി ഉള്‍പ്പെടെയാണ് ഈ നിരക്കെന്ന് സലീംഖാലിദ് പറഞ്ഞു.

30 കിലോ ബാഗേജും ഏഴു കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. അഞ്ചു കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധിക ബാഗേജ് കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. കണ്ണൂരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമാമില്‍ എത്തിച്ചേരും.

പ്രവൃത്തി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഓഫീസില്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ അബൂദബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് ഗോഎയര്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

ദോഹയില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ജലീല്‍ ഖാലിദ് പറഞ്ഞു. ദമാമില്‍ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടന പരിപാടികള്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Direct flight from Dammam to Kannur,Dammam, Doha, News, Flight, Business, Passengers, Kannur, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?