രാജ്യത്തിന്റെ കുതിപ്പിന് 196 ബില്യണ്‍ ദിര്‍ഹം; യുഎഇയില്‍ മൂന്നു വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിച്ചു; ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സംരംഭകത്വത്തെ ഉത്തേജിപ്പിക്കുന്നതിനും മുന്‍ഗണന
ദുബൈ: (www.kvartha.com 30.12.2019) യുഎഇയില്‍ 2020 മുതല്‍ 2022 വരെയുള്ള മൂന്നു വര്‍ഷത്തെ ബജറ്റ് ഗവണ്‍മെന്റ് അംഗീകരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സംരംഭകത്വത്തെ ഉത്തേജിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് പുതിയ ബജറ്റ്. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് 196 ബില്യണ്‍ ദിര്‍ഹത്തിന്റെ മൂന്ന് വര്‍ഷത്തെ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കിയത്.
ബജറ്റ് സൈക്കിള്‍ ദുബൈയുടെ ഭാവിയിലെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും ജനങ്ങളുടെ സന്തോഷം ഉയര്‍ത്തുന്നതിനും സംരംഭകത്വത്തെ ഉത്തേജിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. യുഎഇയിലെ വ്യാപാര മേഖലകള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക സ്ഥിരതയും ഉത്തേജനവും നല്‍കാനുള്ള ദുബൈ ഗവണ്‍മെന്റിന്റെ താല്‍പ്പര്യം ബജറ്റില്‍ ഉയര്‍ത്തിക്കാട്ടുന്നു.
2020 ല്‍ ദുബൈ ലോകത്തെ ഏറ്റവും ഉന്നത നിലവാരത്തില്‍ ജീവിക്കാന്‍ കഴിയുന്ന നഗരങ്ങളിലൊന്നായി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയുള്‍പ്പെടെയുള്ള സാമൂഹ്യ സേവനങ്ങളെ പിന്തുണയ്ക്കും. സാമൂഹിക ക്ഷേമത്തിനായുള്ള ഫണ്ട് വികസിപ്പിക്കുകയും കുടുംബങ്ങളെ സഹായിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ബജറ്റിന്റെ ലക്ഷ്യങ്ങളില്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, United arab Emirates, UAE, Dubai, Budget, Country, Government, Dh196-billion Dubai budget from 2020 to 2022 approved

Powered by Info News For You

Comments
Post a Comment