പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി; തട്ടിക്കൊണ്ടുപോയ കപ്പലിലെ 19 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് സംശയം

അബുജ: (www.kvartha.com 05.12.2019) പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി. തട്ടിക്കൊണ്ടുപോയ കപ്പലിലെ 19 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് സംശയം. ഒരാള്‍ തുര്‍ക്കി സ്വദേശിയെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.20 ന് നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അടിയന്തിര നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

പത്തോളം കൊള്ളക്കാര്‍ അടങ്ങുന്ന സംഘമാണ് കപ്പല്‍ റാഞ്ചിയത്. ഇത് മൂന്നാം തവണയാണ് ഇതേ പ്രദേശത്ത് തട്ടികൊണ്ടുപോകല്‍ നടക്കുന്നത്. 19 പേരെ തട്ടികൊണ്ടുപോയതായും കപ്പല്‍ സുരക്ഷിതമെന്നും മാനേജ്‌മെന്റ് അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Africa, News, Sea, Ship, World, Government, India, Kidnap, 18 Indians On Board Hong-Kong Ship Kidnapped Off Nigerian Coast


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?