വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്ന് വീട്ടുകാര്‍; കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ക്കാര്‍;അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയി 18നില ഫ് ളാറ്റിന്റെ എട്ടാംനിലയില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിക്കാനെത്തിയ അഗ്‌നിരക്ഷാ സേന
കോഴിക്കോട്: (www.kvartha.com 13.12.2019) വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്ന് വീട്ടുകാര്‍, കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്ന് അയല്‍ക്കാര്‍. കോഴിക്കോട് പൊറ്റമ്മലിനു സമീപം ജെജെ റിട്രീറ്റിലെ 18നില ഫ് ളാറ്റിന്റെ എട്ടാംനിലയില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിക്കാനെത്തിയ അഗ്‌നിരക്ഷാ സേന ഒടുവില്‍ എന്തുചെയ്യണമെന്നറിയാതെ പെട്ടുപോയി.
ഫ് ളാറ്റിന്റെ വാതില്‍ പൊളിക്കാന്‍ പറ്റില്ലെന്ന വീട്ടുകാരുടെ ശാഠ്യത്തിനു മുന്നില്‍ അഗ്‌നിരക്ഷാ സേന അന്തംവിട്ടുനിന്നുപോവുകയായിരുന്നു. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്‌നിരക്ഷാസേന പറഞ്ഞുനോക്കിയെങ്കിലും അതിനു സമ്മതിക്കാതെ കെട്ടിടത്തിന്റെ മറ്റൊരു വശത്തൂടെ കയറില്‍ തൂങ്ങി ഇറങ്ങി ബാല്‍ക്കണിയില്‍ കയറിക്കൂടെ എന്നായിരുന്നു അയല്‍ ഫ് ളാറ്റുകാരുടെ ചോദ്യം.
18 നിലയുള്ള ഫ് ളാറ്റില്‍ നിന്ന് എട്ടാമത്തെ നിലയിലേക്ക് കയര്‍ കെട്ടി ഒരാള്‍ ഇറങ്ങണം. അത് ബുദ്ധിമുട്ടാണ്, പൂട്ട് പൊളിച്ച് അകത്ത് കയറുന്നതാണ് എളുപ്പമെന്ന് ബീച്ച് സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടന്‍ അഗ്‌നിരക്ഷാസേന കുട്ടിയെ രക്ഷിക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമായി ഫ് ളാറ്റില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഫ് ളാറ്റ് അധികൃതര്‍ ഇടപെട്ട് മരപ്പണിക്കാരനെ വിളിച്ചു വരുത്തി.
ഒരു മണിക്കൂറിനു ശേഷം മരപ്പണിക്കാരനെത്തി. അദ്ദേഹത്തിനും പൂട്ട് പൊളിക്കേണ്ടി വന്നു. പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍, പുറത്തെ ഉമ്മയുടെ കരച്ചിലും മറ്റു ബഹളങ്ങളുമൊന്നും കേള്‍ക്കാതെ സോഫയില്‍ സുഖമായി ഉറങ്ങുകയായിരുന്നു കുട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 4 year old boy trapped in flat, Kozhikode, News, Local-News, Trapped, Child, Flat, Kerala.

Powered by Info News For You

Comments
Post a Comment