പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കെഎസ്ആര്‍ടിസിക്ക് നേരെയുള്ള ആക്രമണമായി മാറി; തകര്‍ത്തത് 18 ബസുകള്‍; കെഎസ്ആര്‍ടിസിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപ
തിരുവനന്തപുരം: (www.kvartha.com 18.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കെഎസ്ആര്‍ടിസിക്ക് നേരെയുള്ള ആക്രമണമായി മാറിയതായി ആക്ഷേപം. നിയമവിരുദ്ധ ഹര്‍ത്താലില്‍ തകര്‍ത്തത് 18 ബസുകള്‍. കെഎസ്ആര്‍ടിസിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വാഹനങ്ങള്‍ എല്ലാം നിരത്തിലിറങ്ങിയിരുന്നു. ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണത്തിനും വഴിയൊരുക്കി. പൊലീസ് സംരക്ഷണത്തോടെയാണ് ചിലയിടങ്ങളില്‍ സര്‍വീസ് നടത്തിയത്.
ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആലുവയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തിരുന്നു. തകര്‍ത്ത 18 ബസില്‍ പതിമൂന്നെണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. ചില്ലുകള്‍ മാറ്റിയിടുന്നതിന് ആകെ 2,16,000 രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇത്രയും ബസുകളുടെ രണ്ടുദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനനഷ്ടം 25 ലക്ഷം രൂപയുമായിരിക്കും. കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായവരുമാന നഷ്ടം വേറെയും.

Keywords: News, Kerala, Harthal, Thiruvananthapuram, KSRTC, Police, Case, Violence against KSRTC in Hartal; 18 buses destroyed; The loss Rs 25 lakh
Powered by Info News For You

Comments
Post a Comment