ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ചു; കാമുകനെ തേടി 16കാരി ചെന്നൈയിലെത്തി, തടിയൂരാന്‍ ശ്രമിച്ച യുവാവും പെണ്‍കുട്ടിയും കോടതിയിലെത്തി

അത്തോളി: (www.kvartha.com 19.12.2019) ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ചെന്നൈയിലെത്തിയ പെണ്‍കുട്ടിക്ക് 16 വയസു മാത്രമേ പ്രായമായുള്ളൂവെന്ന് അറിഞ്ഞതോടെ യുവാവ് തിരികെ നാട്ടിലെത്തിച്ചു. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിയാണ് രണ്ടു ദിവസം മുമ്പ് ചെന്നൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയെത്തിയത്. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് യുവാവ് റെയില്‍വെ സ്റ്റേഷനിലെത്തി.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ ആയിട്ടുള്ളൂവെന്ന് തിരിച്ചറിഞ്ഞ യുവാവ് പെണ്‍കുട്ടിയോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചു പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോട്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതോടെ അത്തോളി പോലീസ് റെയില്‍വെ സ്റ്റേഷനിലെത്തുകയും പേരാമ്പ്ര മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. പിന്നീട് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

News, Kerala, Girl, Youth, Police, Court, Tik tok love; 16 year old girl reached to Chennai

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Girl, Youth, Police, Court, Tik tok love; 16 year old girl reached to Chennai 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?