മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം ഡിസം: 16ന് പള്ളിക്കരയില്‍
പള്ളിക്കര (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റ ഭാഗമായി ഉദുമ നിയോജക മണ്ഡലം സമ്മേളനം ഡിസംബര്‍ 16ന് പള്ളിക്കരയില്‍ നടത്താന്‍ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. വൈറ്റ്ഗാര്‍ഡ് പരേട്, യുവജനറാലി എന്നിവ നടക്കും.
പ്രസിഡന്റ് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, എം.ബി ഷാനവാസ്, ആബിദ് മാങ്ങാട്, ബി.കെ നൗഷാദ്, റഷീദ് കാപ്പില്‍, ഷംസീര്‍ ബോവിക്കാനം, ആഷിഖ് റഹ്മാന്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment