സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; പെട്രോളിന് 16, ഡീസലിന് 19 പൈസയും കൂടി, ഒരു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: (www.kvartha.com 30.12.2019) സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയും തിങ്കളാഴ്ച കൂടി. ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്കാണ് ഇന്ധനവില എത്തിയത്. ആഗോളവിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് രാജ്യത്തെ ഇന്ധനവില ഉയരാന്‍ കാരണമായി.

ആഗോളവിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാന്‍ ഇടയാക്കുന്നുണ്ട്. പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയുമായിരുന്നു ഉയര്‍ന്നത്.

Thiruvananthapuram, News, Kerala, Business, diesel, Petrol, Price, Increased, Diesel and petrol price in Kerala

തിരുവനന്തപുരത്ത് പെട്രോളിന് 78 രൂപ 48 പൈസയും ഡീസലിന് 72 രൂപ 91 പൈസയുമാണ് തിങ്കളാഴ്ചയിലെ നിരക്ക്. കൊച്ചിയില്‍ പെട്രോള്‍ 77.12, ഡീസല്‍ 71.53, കോഴിക്കോട് പെട്രോള്‍ 77.45, ഡീസല്‍ 71.87 എന്നിങ്ങനെയാണ് നിരക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Business, diesel, Petrol, Price, Increased, Diesel and petrol price in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?