എയര്‍ ഇന്ത്യ അധികൃതരുടെ അനാസ്ഥ; സമയക്രമം പാലിക്കാതെ സര്‍വീസുകള്‍; ദുബൈയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ കാത്തിരുന്നത് 15 മണിക്കൂര്‍

ദുബൈ: (www.kvartha.com 09.12.2019) എയര്‍ ഇന്ത്യ അധികൃതരുടെ അനാസ്ഥ തുടരുന്നു. പല സര്‍വീസുകളും സമയക്രമം പാലിക്കാതെയാണ് നടത്തുന്നത് എന്ന ആക്ഷേപം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ കാത്തിരുന്നത് 15 മണിക്കൂര്‍ എന്നത് ഇതിന്റെ വ്യാപ്തി തുറന്നു കാട്ടുന്നു. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടില്‍ നിന്നും മംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 814 എന്ന വിമാനമാണ് 15 മണിക്കൂര്‍ വൈകിയത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.10 ന് വിമാനം പുറപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.

എന്നാല്‍ അടിയന്തര യാത്രക്കാര്‍ക്ക് മറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. മംഗളൂരുവിലേക്കുള്ള വിമാനം ശനിയാഴ്ച രാത്രി 11:40 ന് പുറപ്പെടേണ്ടതായിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സര്‍വീസ് വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി.


ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം പുറപ്പെടുമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായും ഞായറാഴ്ച രാവിലെ 11 മണിക്ക് യാത്രക്കാര്‍ വീണ്ടും ചെക്ക് ഇന്‍ ചെയ്യാന്‍ നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയാണ് എയര്‍ഇന്ത്യയുടെ മുന്‍ഗണന. ഐഎക്‌സ് 814 എന്ന വിമാനം ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാലാണ് വൈകിയത്. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Dubai, World, Mangalore, Air India, Passengers, Airport, Air India Express flight departs after 15-hour delay in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?