കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം; 15-ല്‍ 12 സീറ്റുകളില്‍ ബി ജെ പിയുടെ മുന്നേറ്റം; പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ആഘോഷം തുടങ്ങിക്കഴിഞ്ഞു
ബംഗളൂരു: (www.kvartha.com 09.12.2019) കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി 15-ല്‍ 12 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഫലമാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും.
തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെ ഡി എസ് വിമതരെയാണ് ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്.
ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപിക്ക് വന്‍ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് എവിടെയും ലീഡ് ചെയ്യുന്നില്ല.
ശിവാജി നഗറിലും ഹുന്‍സൂരിലുമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. യശ്വന്തപുരയിലും സിറ്റിങ് സീറ്റായ കെആര്‍ പേട്ടിലും ജെഡിഎസ് പിന്നിലാണ്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. 1,700 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി എന്‍ ബച്ചെ ഗൗഡയുടെ മകനാണ്. യെല്ലാപൂരില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka by-election result-BJP workers start celebration,Bangalore, News, Voters, By-election, Celebration, Politics, BJP, Congress, National.

Powered by Info News For You

Comments
Post a Comment