മതവും സംസ്‌കാരവും പ്രശ്‌നമല്ല, ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായി കണക്കാക്കുന്നു; രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കുന്നവര്‍ ഹിന്ദുക്കളാണെന്ന് മോഹന്‍ ഭാഗവത്
ഹൈദരാബാദ്: (www.kvartha.com 26.12.2019) മതവും സംസ്‌കാരവും പ്രശ്‌നമല്ല, ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായി കണക്കാക്കുന്നതായും രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കുന്നവര്‍ ഹിന്ദുക്കളാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തെലങ്കാനയിലെ ത്രിദിന വിജയ സങ്കല്‍പ്പ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയത മനസില്‍ ഉള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തെയും അതിന്റെ പൈതൃകത്തെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഹിന്ദുക്കളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘത്തെ സംബന്ധിച്ചിടത്തോളം 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ ഹിന്ദു സമൂഹമാണ്, സംഘം ഹിന്ദു എന്ന് പറയുമ്പോള്‍, ഇന്ത്യ അവരുടെ മാതൃരാജ്യമാണെന്ന് വിശ്വസിക്കുകയും ഇന്ത്യയെയും, ഇവിടുത്തെ ജനങ്ങളെയും, ജലത്തെയും, ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്‌നേഹിക്കുകയും രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍, സംസ്‌കാരം എന്നിവ അവരുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നവരും ഉള്‍പ്പെടുന്നു. അതില്‍ മുഴുവന്‍ സൃഷ്ടിയും സൗഹാര്‍ദത്തോടെ നോക്കിക്കാണപ്പെടുന്നു. അവരുടെ ക്ഷേമം പരിപാലിക്കപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, Hyderabad, RSS, Religion, Controversy, statement, Mohan Bhagavath's Controversial statement about religion
Powered by Info News For You

Comments
Post a Comment