ആശുപത്രിയില്‍ കയറി അഭിഭാഷകരുടെ അതിക്രമം; ഡോക്ടര്‍മാരും നഴ്‌സുമാരും ഓടി രക്ഷപ്പെട്ടു, ചികിത്സ മുടങ്ങി 12 രോഗികള്‍ മരിച്ചു

ലാഹോര്‍: (www.kvartha.com 11.12.2019) ആശുപത്രിയില്‍ കയറി അഭിഭാഷകരുടെ അതിക്രമത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും നേഴ്‌സുമാരും ഓടി രക്ഷപ്പെട്ടു. ചികിത്സ മുടങ്ങിയതിനെ തുടര്‍ന്ന് 12 രോഗികള്‍ മരിച്ചു. പാകിസ്ഥാനില്‍ ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് സംഭവം. രണ്ടാഴ്ച മുമ്പ് ഡോക്ടറും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഡോക്ടര്‍ അഭിഭാഷകനെ മര്‍ദിക്കുകയും ചെയ്തതാണ് ആക്രമണത്തിന് കാരണം.

സംഭവത്തെ തുടര്‍ന്ന് മര്‍ദിച്ച ഡോക്ടറെ തിരിച്ചടിക്കാനായി അഭിഭാഷകര്‍ ആശുപത്രിയില്‍ കയറിയപ്പോഴേക്കും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫൈസുല്‍ ഹസന്‍ ചൗഹാന്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അക്രമാസക്തരായ അഭിഭാഷകര്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിടുകയും ആശുപത്രിയിലെ ജനലുകളും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ 10 അഭിഭാഷകരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Lahore, News, World, hospital, Doctor, Treatment, Patient, Nurses, attack, Police, Arrest, Death, Lawyers attacked doctors in hospital; Patient dies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lahore, News, World, hospital, Doctor, Treatment, Patient, Nurses, attack, Police, Arrest, Death, Lawyers attacked doctors in hospital; Patient dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?