ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുട്ടികള്‍, ഒരു മാസത്തെ ശിശുമരണം 77, ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ മരണസംഖ്യ 940; സ്വാഭാവിക മരണമെന്ന് ആശുപത്രി അധികൃതര്‍, അന്വേഷണത്തിനുത്തരവിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍
ജയ്പൂര്‍: (https://ift.tt/2tftwde) രാജസ്ഥാനിലെ ചമ്പാല്‍ നദിക്കരയിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നു. കോട്ടയിലെ ജെ ജെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളാണ് മരണപ്പെട്ടത്. ശിശുമരണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുട്ടികളാണ്. രണ്ട് ദിവസത്തിനിടെ മരിച്ചത് 10 കുട്ടികളും.
ഈ മാസം(ഡിസംബര്‍-24 വരെ)77 കുട്ടികള്‍ ഇവിടെ മരിച്ചു. ഒരു വര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ മരണസംഖ്യ 940ല്‍ എത്തുമെന്ന് വിവരം. ഇക്കഴിഞ്ഞ 23, 24 തിയതികളിലായി മരിച്ച പത്തു കുട്ടികളില്‍ അഞ്ചു പേരും ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മരണപ്പെടുകയായിരുന്നു
രണ്ടുദിവസത്തിനിടെ പത്ത് കുട്ടികള്‍ മരിച്ചത് കൂടുതലാണെങ്കിലും അസ്വാഭാവികതയില്ലെന്ന് ആശുപത്രി സൂപ്രണ്ട് എച്ച് എല്‍ മീണ പറയുന്നു. സാധാരണ ദിവസം ഒന്നു മുതല്‍ നാലു കുട്ടികള്‍ വരെ ആശുപത്രിയില്‍ ശരാശരി മരിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശുപത്രിയില്‍ മരണ നിരക്ക് കുറഞ്ഞിരിക്കുകയാണെന്നും മീണ പറഞ്ഞു.
നാഷണല്‍ എന്‍ഐസിയു റെക്കോര്‍ഡ് പ്രകാരം നവജാതശിശുക്കള്‍ മരണപ്പെടാനുള്ള സാധ്യത 20 ശതമാനമാണ്. കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 10-15 ശതമാനമാണ് അതില്‍ അസ്വാഭാവികതയില്ല. മധ്യപ്രദേശിലെ ആശുപത്രികളില്‍നിന്ന് പോലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടികളെ ജെ ജെ ലോണിലേക്ക് കൊണ്ടുവരാറുണ്ട്. രോഗം ഗുരുതരമാകുമ്പോള്‍ മറ്റ് ആശുപത്രികളില്‍നിന്ന് ജെ ജെ ലോണിലേക്ക് മാറ്റുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പീഡിയാട്രിക് വിഭാഗം തലവന്‍ അമ്രിത് ലാല്‍ ബൈരവ പറയുന്നു.
ഏതായാലും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമിച്ച പ്രത്യേക സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഈ മാസം(ഡിസംബര്‍-24 വരെ)77 കുട്ടികള്‍ ഇവിടെ മരിച്ചു. ഒരു വര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ മരണസംഖ്യ 940ല്‍ എത്തുമെന്ന് വിവരം. ഇക്കഴിഞ്ഞ 23, 24 തിയതികളിലായി മരിച്ച പത്തു കുട്ടികളില്‍ അഞ്ചു പേരും ജനിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ മരണപ്പെടുകയായിരുന്നു
രണ്ടുദിവസത്തിനിടെ പത്ത് കുട്ടികള്‍ മരിച്ചത് കൂടുതലാണെങ്കിലും അസ്വാഭാവികതയില്ലെന്ന് ആശുപത്രി സൂപ്രണ്ട് എച്ച് എല്‍ മീണ പറയുന്നു. സാധാരണ ദിവസം ഒന്നു മുതല്‍ നാലു കുട്ടികള്‍ വരെ ആശുപത്രിയില്‍ ശരാശരി മരിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശുപത്രിയില്‍ മരണ നിരക്ക് കുറഞ്ഞിരിക്കുകയാണെന്നും മീണ പറഞ്ഞു.
നാഷണല്‍ എന്‍ഐസിയു റെക്കോര്‍ഡ് പ്രകാരം നവജാതശിശുക്കള്‍ മരണപ്പെടാനുള്ള സാധ്യത 20 ശതമാനമാണ്. കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 10-15 ശതമാനമാണ് അതില്‍ അസ്വാഭാവികതയില്ല. മധ്യപ്രദേശിലെ ആശുപത്രികളില്‍നിന്ന് പോലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടികളെ ജെ ജെ ലോണിലേക്ക് കൊണ്ടുവരാറുണ്ട്. രോഗം ഗുരുതരമാകുമ്പോള്‍ മറ്റ് ആശുപത്രികളില്‍നിന്ന് ജെ ജെ ലോണിലേക്ക് മാറ്റുന്ന കുട്ടികള്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പീഡിയാട്രിക് വിഭാഗം തലവന്‍ അമ്രിത് ലാല്‍ ബൈരവ പറയുന്നു.
ഏതായാലും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമിച്ച പ്രത്യേക സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
Keywords: News, National, India, Rajasthan, Child, New Born Child, Death, Hospital, Investigation-Report, Investigates, Minister, Infant Mortality; Order to Investigate by Rajasthan Government
Powered by Info News For You

Comments
Post a Comment