മത്സരത്തിന്റെ ഇടവേളയില്‍ കൈക്കുഞ്ഞിന് പാലുകൊടുക്കാന്‍ ഓടിയെത്തിയ വോളിബോള്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി; പൊതുവേദിയില്‍ മുലയൂട്ടാനുള്ള മാതാവിന്റെ ധൈര്യത്തിന് ആയിരങ്ങളുടെ പ്രശംസ; അഭിന്ദനമറിയിച്ച കായികമന്ത്രി താരത്തിന് പ്രഖ്യാപിച്ചത് 10,000 രൂപ
മിസോറം: (www.kvartha.com 11.12.2019) മത്സരത്തിന്റെ ഇടവേളയില്‍ കൈക്കുഞ്ഞിന് പാലുകൊടുക്കാന്‍ ഓടിയെത്തിയ വോളിബോള്‍ താരത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. പൊതുവേദിയില്‍ മുലയൂട്ടാനുള്ള മാതാവിന്റെ ധൈര്യത്തിന് ആയിരങ്ങളാണ് അഭിനന്ദനമറിയിച്ചത്.
മിസോറം സംസ്ഥാന ഗെയിംസ് 2019 ന് ഇടയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായി മാറിയിരിക്കുന്നത്. പൊതുവേദിയില്‍ സാധാരണ രീതിയില്‍ മുലയൂട്ടാനുള്ള മാതാവിന്റെ ധൈര്യത്തെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിപേര്‍ പ്രശംസിച്ചിരിക്കുന്നത്. തൂയ്കൂം മണ്ഡലത്തിന് വേണ്ടി കളിക്കാനെത്തിയ ലാല്‍വെന്റ്ലു വാംഗിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്.
ഐസ്വാളില്‍ തിങ്കളാഴ്ച തുടങ്ങിയ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ കളിക്കിടെ തന്റെ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ വാരിയെടുത്ത് ഇവര്‍ മുലയൂട്ടുകയായിരുന്നു. സെര്‍ച്ചിപ്പ് ജില്ലയെ പ്രതിനിധീകരിച്ച് കളിക്കാനെത്തിയ യുവ മാതാവ് പാലുകൊടുക്കുന്ന ചിത്രം ഇതിനിടെ ആരോ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം വൈറലായി മാറി. ചിത്രം ശ്രദ്ധയില്‍ പെട്ടതോടെ അനേകരാണ് അഭിനന്ദിച്ച് എത്തിയത്.
വോളിബോള്‍ താരത്തിന്റെ മുലയൂട്ടുന്ന ചിത്രം മിസോറം കായികമന്ത്രി റോബര്‍ട്ട് റോമാവിയ റോയ്ട്ടേയുടെ കണ്ണിലും പെട്ടു. തൊട്ടു പിന്നാലെ തന്നെ തന്റെ അഭിനന്ദനം എന്ന നിലയില്‍ മാതാവിന് 10,000 രൂപ റോയ്ട്ടേ പ്രഖ്യാപിക്കുകയും ചെയ്തു. മാതാവെന്നതും കായിക താരമെന്നതുമായ ഇരട്ട ഉത്തരവാദിത്വത്തോടുള്ള ലാല്‍വെന്റ്ലുവാംഗിയുടെ സമീപനത്തേയും സമര്‍പ്പണത്തേയും ആണ് ജനം പുകഴ്ത്തിയിരിക്കുന്നത്.
മാതൃസ്നേഹത്തിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് ലാല്‍വെന്റ്ലുവാംഗി എന്നും ഒരു സ്ത്രീ തന്റെ കായികജീവിതത്തെയും വ്യക്തിഗത ജീവിതത്തെയും ഒരു പോലെ പരിപാലിച്ചു കൊണ്ടു പോകുന്നത് എങ്ങിനെ എന്നതിന്റെ മികവുറ്റ ഉദാഹരണമാണ് ഇതെന്നുമാണ് പലരുടേയും കണ്ടുപിടുത്തം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mizoram volleyball player breastfeeds baby during half-time, image goes viral online, News, Sports, Social Network, Lifestyle & Fashion, National.

Powered by Info News For You

Comments
Post a Comment