കസാഖ്‌സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നുവീണു; ഇതുവരെ സ്ഥിരീകരിച്ചത് ഒമ്പതു മരണങ്ങള്‍

അല്‍മാറ്റി: (www.kvartha.com 27.12.2019) കസാഖ്‌സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നുവീണു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22നാണ് അല്‍മാട്ടി ബെക്ക് എയര്‍ വിമാനം വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയായിരുന്നു അപകടം. ഇതുവരെ ഒമ്പത് മരണങ്ങളാണ് സ്ഥിരീകരിച്ചത്. പരിക്കേറ്റ ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

News, World, Flight, Death, Passengers, Injured, hospital, Bek Air plane carrying 100 onboard crashes into building in Kazakhstan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Flight, Death, Passengers, Injured, hospital, Bek Air plane carrying 100 onboard crashes into building in Kazakhstan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?