സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റു മരിച്ച ഷഹല ഷെറിന്റെയും ബാറ്റുകൊണ്ടുള്ള അടിയേറ്റു മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : (www.kvartha.com 06.12.2019) സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റു മരിച്ച അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറി(10)ന്റെയും സ്‌കൂളില്‍ വച്ചു തന്നെ ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റു മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത് അധ്യാപകരുടെ അനാസ്ഥ കൊണ്ടും തക്കസമയത്ത് തന്നെ കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടും ആയിരുന്നുവെന്നാണ് കണ്ടെത്തല്‍.

 Government give10 lakhs for Shahala Sherin's and Navaneeth's family, Thiruvananthapuram, News, Local-News, Students, Death, Compensation, Cabinet, Kerala

മാവേലിക്കര ചുനക്കര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ബാറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നവനീത്. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ കൊണ്ടായിരുന്നു നവനീതിന്റെ മരണം.

തലയ്ക്കുള്ളില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Government give10 lakhs for Shahala Sherin's and Navaneeth's family, Thiruvananthapuram, News, Local-News, Students, Death, Compensation, Cabinet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?