മാട്ടൂലില്‍ ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com 14.11.2019) മാട്ടൂലില്‍ ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയും മാട്ടൂല്‍ സെന്ററിലെ താമസക്കാരനുമായ കെ അഷ്റഫ് (36) നെയാണ് പഴയങ്ങാടി എസ് ഐ കെ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോക്സോ നിയമ പ്രകാരം അറസ്റ്റ്‌ചെയ്തത്.
മാട്ടൂലിലെ സ്‌കൂളില്‍ കഴിഞ്ഞ ഞായറാഴ്ച നബിദിന റാലി കാണാനെത്തിയ കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ്സ് മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറിമാറി അധ്യാപകാരോട് വിവരം പറയുകയും സി സി ടി വിയിലെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. സ്‌കൂള്‍ പി ടി എ സെക്രട്ടറിയുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested under POCSO Act for assaulting a girl student, Kannur, News, Local-News, Molestation, Youth, Arrested, Crime, Criminal Case, Police, Complaint, Kerala.
Keywords: Man arrested under POCSO Act for assaulting a girl student, Kannur, News, Local-News, Molestation, Youth, Arrested, Crime, Criminal Case, Police, Complaint, Kerala.
Powered by Info News For You

Comments
Post a Comment