തളിപ്പറമ്പ് നഗരത്തില്‍ യുവാവ് പരക്കെ അക്രമമഴിച്ചുവിട്ടു; എടിഎം മെഷീന് തകര്‍ത്തു
കണ്ണൂർ: (www.kvartha.com 26.11.2019) തളിപ്പറമ്പ് നഗരത്തിൽ യുവാവ് പരക്കെ അക്രമമഴിച്ചുവിട്ടു. എടിഎം കൗണ്ടര്‍ അടിച്ചുതകര്‍ത്ത് നഗരത്തില്‍ പരാക്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. നഗരത്തിലെ ഇലക്ട്രീഷ്യനും കുറ്റ്യേരി സ്വദേശിയുമായ പുതിയപുരയില്‍ രാകേഷ് (32)ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ തളിപ്പറമ്പ് നഗരത്തില്‍ ഭീതിപരത്തിയത്. നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാള്‍ അടിച്ചു തകര്‍ത്തത്.
അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി.സുരേന്ദ്രന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എടിഎം കൗണ്ടറിലെത്തി മെഷീന് അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. അരമണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാകേഷിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അഞ്ച് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി സീനിയര്‍ മാനേജര്‍ പി.പി.സുരേന്ദ്രന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രാവിലെ അഞ്ചോടെ ദേശീയപാതയിലെ മില്‍മ ബൂത്തില്‍ നിന്ന് ചായ കഴിച്ച രാകേഷ് ചായ ഗ്ലാസ് കൈകൊണ്ട് അടിച്ചുതകര്‍ത്ത ശേഷം ചോരയൊലിക്കുന്ന കൈയോടെയാണ് എടിഎം കൗണ്ടറിലെത്തി മെഷീന് അടിച്ചു തകര്‍ത്തത്. കൗണ്ടറിനകത്തെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ത്ത് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ഓടിച്ചുവന്ന ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ദേശീയപാതയിലും മെയിന്‍ റോഡിലും വാഹനങ്ങള്‍ തടയുകയും ചെയ്തു. അരമണിക്കൂറിലേറെ പരിഭ്രാന്തി സൃഷ്ടിച്ച രാകേഷിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.
Keywords: News, Kerala, Kannur, attack, Youth, ATM, Youth destroyed ATM Counter
Powered by Info News For You

Comments
Post a Comment