മഹാരാഷ്ട്ര: ത്രികക്ഷി സഖ്യം ഇന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതിയുടെ തീരുമാനം വരാനിരിക്കെ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ ഒപ്പോടു കൂടിയ സത്യാവാങ്മൂലമാണ് സമര്‍പ്പിക്കുക. 154 എംഎല്‍എമാര്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ എട്ട് പേര്‍ സ്വതന്ത്രരാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

ശിവസേനയുടെ 56 ഉം കോണ്‍ഗ്രസിന്റെ 44 ഉം എന്‍സിപിയുടെ 46 ഉം എംഎല്‍എമാര്‍ സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 54 എംഎല്‍എമാരാണ് എന്‍.സി.പി.ക്കുണ്ടായിരുന്നത്. എട്ട് പേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് സൂചന. അതേ സമയം ഇതില്‍ ചിലര്‍ ശരദ് പവാറിന് പിന്തുണയര്‍പ്പിച്ച് തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 145 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

രാവിലെ 10.30-നാണ് സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച്‌ക്കൊണ്ടുള്ള ഗവര്‍ണറുടെയും കത്തുകള്‍ കോടതി പരിശോധിക്കും. ഒപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?