ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മായിപ്പാടി സ്വദേശി ഇ.എം അബൂബക്കര്‍ ഹാജി മദീനയില്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): ഉംറ തീര്‍ത്ഥാടനത്തിനെത്തിയ മായിപ്പാടി സ്വദേശി ഇ.എം അബൂബക്കര്‍ ഹാജി (74) മദീനയില്‍ നിര്യാതനായി. നവംബര്‍ അഞ്ചിനാണ് അബൂബക്കര്‍ ഹാജി കുടുംബ സമേതം ഉംറ തീര്‍ഥാടനത്തിനായി നാട്ടില്‍ നിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഖബറക്കം വെള്ളിയാഴ്ച വൈകിട്ടോടെ മദീനയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മായിപ്പാടി മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്നു. പട്ലയിലെ പരേതനായ സിഎച്ച് അബ്ദുല്ലയുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍. ഇസ്മായില്‍, ഫസല്‍, സാജിദ്, ആസ്യ, നസിമ, സുമയ്യ. സഹോദരങ്ങള്‍: ഇ.എം ഇബ്രാഹിം, ഇ.എം അബ്ബാസ്, ഖദീജ പരേതരായ ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, ഇ.എം അബ്ദുല്‍ റഹിമാന്‍, ഇ.എം അബ്ദുല്‍ ഖാദര്‍, ഉമ്മാലിയുമ്മ, ബീഫാത്തിമ, സാറ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി മായിപ്പാടി, അബ്ദുല്ല ചൗക്കി, ഖാദര്‍ ഉദുമ, അസ്മ, ഫൗസിയ, റിഷാന.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?