സി പി എം നേതാക്കള്‍ ഗൃഹസന്ദര്‍ശനം തുടങ്ങി: ജനങ്ങളുടെ ചോദ്യം ഇതാണ്; മാവോയിസ്റ്റുകളെ എന്തിന് കൊന്നു?

കണ്ണൂര്‍: (www.kvartha.com 02.11.2019) ശബരിമല യുവതി പ്രവേശനത്തിനു ശേഷം സി പി എമ്മിനും ഇടതു സര്‍ക്കാരിനും ഭീഷണി ഉയര്‍ത്തി മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി പി എം നേതാക്കള്‍ ഗൃഹസന്ദര്‍ശനം തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ അനുഭാവി കുടുംബങ്ങളില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനമാണ് മാവോയിസ്റ്റ് വേട്ടക്കെതിരെ ഉയരുന്നത്.

മഞ്ചക്കണ്ടിയില്‍ പോലീസിനു നേരെ വെടിവെച്ചവരെയാണ് ഏറ്റുമുട്ടലില്‍ കൊന്നതെന്നാണ് പോലീസ് വിശദീകരണം. ഇതിനു ന്യായീകരണം പാര്‍ട്ടി നേതാക്കള്‍ മുന്‍പോട്ടു വയ്ക്കുന്നുണ്ടെങ്കിലും അണികള്‍ക്കിടയില്‍ വില പോവുന്നില്ല. കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം നടക്കുന്ന നവംബറില്‍ രക്തസാക്ഷികളുടെ ഓര്‍മകളെപ്പോലും ഇടതു സര്‍ക്കാരിന്റെ പോലീസ് നടപടി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പല കോണുകളില്‍ നിന്നുമുയരുന്ന വിമര്‍ശനം.

People respond Why killed the Maoists were,Kannur, News, Politics, Maoist, Killed, CPM, Criticism, Kerala.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സി പി എം നേതാക്കള്‍ ജനങ്ങളുമായി സംവദിക്കാന്‍ ഗൃഹസന്ദര്‍ശന പരിപാടി നടത്തിയത്. പാര്‍ട്ടി നയങ്ങള്‍ വ്യക്തമാക്കാനും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായിരുന്നു ഗൃഹസന്ദര്‍ശന പരിപാടി നടത്തിയത്. ഇതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ ഡി എഫിന് അട്ടിമറി വിജയം നേടാനും കഴിഞ്ഞു.

ഈ പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ട ഗൃഹസന്ദര്‍ശനം കണ്ണൂരില്‍ തുടങ്ങിയത്. നാട്ടില്‍ ശക്തമായി നിഴലിക്കുന്ന സാമ്പത്തിക മാന്ദ്യം കേന്ദ്ര സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന വാദമാണ് ഗൃഹസന്ദര്‍ശനത്തിനിടെ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തുന്നത്. കണ്ണൂര്‍ അഴീക്കോട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവനും മട്ടന്നൂരില്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

ജില്ലയിലെ 3745 വീടുകളിലാണ് ജില്ലാ പ്രാദേശിക നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നത്. നവംബര്‍ പത്തിന് പരിപാടി അവസാനിപ്പിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച ഉറപ്പിക്കുന്നതിനായി അതിശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സി പി എം നടത്തുന്നത്. മറ്റു ജില്ലകളിലും ഈ മാസം തന്നെ ഗൃഹസന്ദര്‍ശനമാരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: People respond Why killed the Maoists were,Kannur, News, Politics, Maoist, Killed, CPM, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?