വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് പൊലീസുകാരന്റെ എട്ടാംക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; എസ് ഐക്കെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം: (www.kvartha.com 29.11.2019) വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് പൊലീസുകാരന്റെ എട്ടാംക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ് ഐക്കെതിരെ പോക്‌സോ കേസ്. ബോംബ് സ്‌ക്വാഡ് എസ് ഐ സജീവ് കുമാറിനെതിരെയാണു പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pocso case registered against SI in Peroorkada at Thiruvananthapuram,Thiruvananthapuram, News, Local-News, Molestation, Crime, Criminal Case, Complaint, Police, Kerala.
പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പേരൂര്‍ക്കടയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സജികുമാര്‍ അവിടെ തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ സജികുമാര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pocso case registered against SI in Peroorkada at Thiruvananthapuram,Thiruvananthapuram, News, Local-News, Molestation, Crime, Criminal Case, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment