ജെല്ലിക്കെട്ട് കാളയുമായി കുളത്തിലിറങ്ങി ടിക് ടോക്; യുവാവ് മുങ്ങി മരിച്ചു


മറയൂര്‍: (https://ift.tt/37ECOiR) ജല്ലിക്കെട്ടിനും കാളയോട്ടത്തിനും ഉപയോഗിക്കുന്ന കാളയ്‌ക്കൊപ്പം കുളത്തില്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട്ടില്‍ ഉടുമലൈപേട്ടക്ക് സമീപം കരുമത്തംപെട്ടി രായര്‍ പാളയം പളനിസ്വാമിയുടെ മകന്‍ വിഘ്നേശ്വരനാണ് (23) മരിച്ചത്.

ഗ്രാമത്തിലെ കുളത്തില്‍ ഇവര്‍ െജല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്നേശ്വരന്‍ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.


കരുമത്തംപെട്ടി കോയമ്പത്തൂരില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്തു.

തമിഴ്നാട്ടിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള കാളവണ്ടിയോട്ട മത്സരങ്ങള്‍ക്കായി (റേക്ലേ) കാളകളെ പരിശീലിപ്പിക്കുന്നയാളാണ് വിഘ്നേശരന്‍. സുഹൃത്തുക്കളായ ഭുവനേശ്വരന്‍, പരമേശ്വരന്‍, മാധവന്‍ എന്നിവര്‍ കൈത്തറി തൊഴിലാളികളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: National, News, man, Dead, Drowned, Video, Dead Body, Medical College, Police,Tic Tac in the Pond with Bull; The Youth Died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?