സ്വന്തം നാട്ടിലെ കായിക മേളയില്‍ അനങ്ങാന്‍ പോലുമാകാതെ ചാമ്പ്യന്‍ താരം

കണ്ണൂര്‍: (https://ift.tt/2pmOx4i) കഴിഞ്ഞ വര്‍ഷം നടന്ന കായികമേളയില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമത്തിലായ പി അഭീഷയ്ക്ക് സ്വന്തം നാട്ടിലെ കായികമേളയില്‍ പങ്കെടുക്കാനായില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സ്വന്തം നാട്ടിലേക്ക് സ്‌കൂള്‍ കായികമേളയെത്തുന്നത്. ശസ്ത്രക്രിയ നടത്തിയ കാലുമായി കട്ടിലില്‍ നിന്ന് ഒന്നനങ്ങാന്‍ പോലുമാകാകാതെ ദുഖം കടിച്ചമര്‍ത്തിയിരിക്കുകയാണ് കണ്ണൂരിന്റെ ചാമ്പ്യന്‍ അഭീഷ.

News, Kerala, Kannur, Sports, Student, Surgery, Leg, Bed, The Champion of Kannur, has Regretted not being able to get out of Bed

പാലായിലെ 2017 സ്‌കൂള്‍ കായിക മേളയില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായ മാര്‍ ബേസില്‍ സ്‌കൂളിന്റെ ഈ മിന്നും താരത്തിന് പക്ഷേ ഇത്തവണ ഇടത്തേക്കാല്‍ മുട്ടിലെ പരിക്കാണ് വില്ലനായത്.

പാലായില്‍ 200, 400, 600 മീറ്ററുകളില്‍ സ്വര്‍ണം നേടിയാണ് പയ്യന്നൂരുകാരിയായ വിദ്യാര്‍ത്ഥിനി ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. 2018ല്‍ എറണാകുളം റവന്യൂ ജില്ലാ കായിക മേളയില്‍ പങ്കെടുക്കുന്നതിനിടെ ഇടത്തേ കാല്‍മുട്ടിനേറ്റ പരിക്കാണ് ഇപ്പോള്‍ വഷളായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Sports, Student, Surgery, Leg, Bed, The Champion of Kannur, has Regretted not being able to get out of Bed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?