കെ.എം ഷാജി കോളജില്‍ കയറിയിട്ടില്ലെന്ന പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് കെ.ടി ജലീല്‍

തിരുവനന്തപുരം (www.evisionnews.co): അഴീക്കോട് എം.എല്‍.എ കെ.എം ഷാജി കോളജിന്റെ പടിചവിട്ടിയില്ലാത്ത വ്യക്തിയാണെന്ന വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.ടി ജലീല്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിയമസഭയുടെ നിലപാട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയതിന് ശേഷമായിരുന്നു ജലീലിന്റെ ഖേദപ്രകടനം. കെ.എം ഷാജി വിഷയം സഭയ്ക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ 31ാം തിയ്യതി മന്ത്രി ജലീല്‍ നടത്തിയ ആക്ഷേപത്തെ കുറിച്ചാണ് ഷാജി പറഞ്ഞത്.

തെരുവു പ്രാസംഗികനാണെന്നാണ് തന്നെ കുറിച്ച് സഭയില്‍ പറഞ്ഞത്. അതൊരു ആക്ഷേപമായാണ് മന്ത്രി പറഞ്ഞതെങ്കിലും അതൊരു അംഗീകാരമായി സ്വീകരിക്കുന്നു. കോളജില്‍ കയറാത്ത ഷാജിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് ഒരക്ഷരം പറയാന്‍ അര്‍ഹതയില്ലെന്നാണ്. ഞാനും ഈ വിദ്യാഭ്യാസ മന്ത്രിയും പ്രീഡിഗിക്ക് പഠിച്ചത് ഒരു കോളേജിലാണ്. അതൊരു കോളേജല്ല എന്ന് മന്ത്രിക്ക് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണം. അതിന് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ ബി.ബി.എക്ക് ചേര്‍ന്നതും സഭാരേഖകളിലുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?