എക്‌സോസ്റ്റ് ഫാന്‍ അടര്‍ത്തി അകത്ത് കടന്നയാള്‍ കടയ്ക്കകത്ത് കുടുങ്ങി, പോലീസെത്തി കയ്യോടെ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 23.11.2019) കടയുടെ ചുമരില്‍ സ്ഥാപിച്ച എക്‌സോസ്റ്റ് ഫാന്‍ അടര്‍ത്തി അകത്ത് കടന്ന മോഷ്ടാവ് കടയ്ക്കുള്ളില്‍ കുടുങ്ങി. യുവാവിനെ പോലീസെത്തി കയ്യോടെ പിടികൂടി. നെക്രാജെ ബീട്ടിയടുക്ക ഹൗസില്‍ മുഹമ്മദ് ശിഹാബ് (30) ആണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഹണി ഐസ്‌ക്രീം കൂള്‍ബാറിലാണ് സംഭവം.

രാത്രി ആരോ അകത്ത് കടക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുണ്ടായിരുന്നുവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നഗരത്തില്‍ തന്നെയുണ്ടായിരുന്ന പോലീസ് ഉടനെ സ്ഥലത്തെത്തുകയും കടയുടമയെ വിളിച്ചുവരുത്തി മുറി തുറന്ന് പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.

ദിവസങ്ങളായി നഗരത്തില്‍ മോഷണം പതിവാണ്. ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുന്നത്. കാസര്‍കോട് ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നളിനാക്ഷന്‍, പ്രദീപന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുസലാം, സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, കുഞ്ഞബ്ദുല്ല, രാഘവന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News,Kasaragod, Shop, Thief, Man, Police, Arrest Youth In Police Custody During Robbery Attempt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?