കഥകളിയില്‍ ആതിഥേയര്‍ തന്നെ

കാഞ്ഞങ്ങാട്. (https://ift.tt/35Hk4gY)   സപ്ത ഭാഷ സംഘമ ഭൂമിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളിയില്‍ ആധിഥേയ ജില്ലയ്ക്ക് എ ഗ്രേഡ്. തെയ്യത്തിന്റെയും തിറയുടെയും നാട്ടില്‍ നടക്കുന്ന കലോത്സവത്തില്‍ കേരളത്തിന്റെ തനത് കലാരൂപമായ കഥകളി അവതരിപ്പിച്ചു ജില്ലയ്ക്ക് അഭിമാനമായത് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ലാവണസുരം കഥയാണ് അവതരിപ്പിച്ചത്. ശ്രീരാമന്റെ വനവാസ കാലത്തെത്തെ ആസ്പദ മാക്കിയുള്ള കഥയാണ് ലാവണസുരം. കാസര്‍കോട് കുണിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സന്തോഷ് പനയാലിന്റെ മകനാണ് ഗൗതം.


ഹനുമാനായാണ് ഗൗതം വേഷമിട്ടത്. ലവനായി അനാമികയും കുശനായി അംന അശോകും വേഷമിട്ടു. പ്രധാന വേദി വിട്ട് പടന്നക്കാട് സ്റ്റെല്ലമേരി സ്‌കൂളിലെ സി. രാഘവന്‍ മാസ്റ്റര്‍ വേദിയിലാണ് കഥകളി നടന്നത്. രാവിലെ സിംഗിള്‍ ഇനം കഥകളിയോടെയായിരുന്നു കേരളത്തിന്റെ തനത് കലാരൂപം അരങ്ങിലെത്തിയത്. പിന്നീട് ഗ്രൂപ്പിന മത്സരങ്ങള്‍ ആരംഭിച്ചതോടെ കഥകളി ആസ്വാദകരുടെ തിരക്ക് അനുഭവപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kanhangad, Kerala, School-Kalolsavam, kalolsavam, kasaragod, Trending, Kalolsavam 2019, kalakoot, Kadhakali; A grade for Kasaragod Team

   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?