മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍; കോണ്‍ഗ്രസിന്റെ പിന്തുണ തേടി തിരക്കിട്ട ചര്‍ച്ചകള്‍; സമയം നീട്ടി നല്‍കണമെന്ന ശിവസേനയുടെ ആവശ്യം തള്ളി ഗവര്‍ണര്‍; രാഷ്ട്രപതി ഭരണത്തിനും സാധ്യത

മുംബൈ: (www.kvartha.com 12.11.2019) മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി തുടരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന അവകാശവാദമുന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയം ഗവര്‍ണര്‍ നീട്ടിനല്‍കാതിരുന്ന ശിവസേനയും തിരക്കിട്ട നീക്കങ്ങളിലാണ്. എന്‍ ഡി എ ബന്ധം തത്വത്തില്‍ ഉപേക്ഷിച്ച സേനയ്ക്ക് എന്‍ സി പിയുമായി സഹകരിക്കുകയേ നിവൃത്തിയുള്ളു. തിങ്കളാഴ്ച രാത്രി മൂന്നുവട്ടമാണ് ഉദ്ധവ് താക്കറെ ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ സി പി നേതൃത്വം ചൊവ്വാഴ്ച ചര്‍ച്ച നടത്തും. തിങ്കളാഴ്ച രാത്രി ഗവര്‍ണറെ ശിവസേന കണ്ടതിന് പിന്നാലെ സഖ്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Maharashtra government formation highlights: Guv invites NCP to stake claim, Mumbai, News, Politics, Shiv Sena, Congress, NCP, Sonia Gandhi, Meeting, National

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ തീരുമാനമാവാതെ പിരിഞ്ഞത്. അതേസമയം, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ശിവസേന നേതാക്കള്‍ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു.

ശിവസേനക്കൊപ്പം ചേര്‍ന്നാണ് എന്‍ സി പിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്നും ഇക്കാര്യങ്ങള്‍ സംസാരിച്ച് ധാരണയിലെത്തുന്നതിന് സമയമെടുത്തേക്കുമെന്നുമാണ് സൂചനകള്‍. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയും ശരദവ് പവാറും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യോഗം ചേരും.

എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസും എന്‍ സി പിയും തയ്യാറാകാത്ത പക്ഷം രാഷ്ട്രപതി ഭരണം പ്രാബല്യത്തില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസിന്റെ പിന്തുണ ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി തള്ളുകയും എന്‍ സി പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എന്‍ സി പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra government formation highlights: Guv invites NCP to stake claim, Mumbai, News, Politics, Shiv Sena, Congress, NCP, Sonia Gandhi, Meeting, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?