സമൂഹ മാധ്യമങ്ങള്‍ കനത്ത നിരീക്ഷണത്തില്‍; മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ജാമ്യമില്ലാക്കുറ്റം

തിരുവനന്തപുരം: (www.kvartha.com 10.11.2019) അയോധ്യാ വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തുന്നതും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ജാമ്യമില്ലാ വകുപ്പില്‍പ്പെടുമെന്ന് പൊലീസ് പറയുന്നു.


ഇത്തരക്കാരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പൊലീസ് വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. സമൂഹ മാധ്യമത്തിലെ എല്ലാത്തരം അകൗണ്ടുകളും പൊലീസ് സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് പോലീസ് സ്റ്റേഷനുകള്‍ നിരീക്ഷിച്ചു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Social Network, Case, Police, Media, Bail, Court, Controversy, social medias under police observation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?