രാജ്യം കടന്നു പോകുന്നത് അത്യഗാധമായ കാര്‍ഷിക പ്രതിസന്ധിയിലൂടെയെന്ന് എസ്ആര്‍പി: കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: (www.kvartha.com 24.11.2019) കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഒമ്പതാം അഖിലേന്ത്യാ സമ്മേളന ലോഗോ പ്രകാശനംചെയ്തു. പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രകാശനം നിര്‍വഹിച്ചു. രാജ്യം അത്യഗാധമായ കാര്‍ഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതെന്ന് എസ് ആര്‍ പി പറഞ്ഞു. ഈ പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നത് ഗ്രാമീണമേഖലയിലെ കര്‍ഷകത്തൊഴിലാളികളെയാണ്. ഈ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്നാണ് പ്രതീക്ഷ. അത് രാജ്യത്തെ പൊതുപ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കെഎസ്‌കെടിയു നേതാവ് കെ കുഞ്ഞപ്പയ്ക്കു ലോഗോ നല്‍കിയായിരുന്നു പ്രകാശനം. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ പി സഹദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി നാരായണന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് എന്നിവരും സംബന്ധിച്ചു. എന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ചിത്രകാരന്‍ പ്രവീണ്‍ പുതുശേരിയാണ് ലോഗോ രൂപകല്‍പ്പനചെയ്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Farmers, Conference, Crisis, CPM, Karshaka Thozhilali Union Akhilendia conferance: Logo Released


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?