റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി; ഉത്തരവാദിത്വപ്പെട്ടവര്‍ കൈമലര്‍ത്തി, ഉടമ പരാതിയുമായി പോലീസിലെത്തി

കാസര്‍കോട്: (https://ift.tt/334ELBG) റെയില്‍വേ സ്റ്റേഷനിലെ പേ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയതായി പരാതി. ഉത്തരവാദിത്വപ്പെട്ടവര്‍ കൈമലര്‍ത്തിയതോടെ ഉടമ പരാതിയുമായി പോലീസിലെത്തി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി മുഹമ്മദ് അമീഷിന്റെ കെ എ 05 എം ബി 4224 നമ്പര്‍ ആള്‍ട്ടോ കാറാണ് മോഷണം പോയത്.

ഇക്കഴിഞ്ഞ 20ന് രാവിലെ പണമടച്ച് പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. പേ പാര്‍ക്കിംഗ് സംവിധാനമൊരുക്കിയവരോട് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവാണ്. പേ പാര്‍ക്കിംഗ് സ്ഥലത്തു നിന്നുപോലും കാര്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. സ്ഥലത്ത് സി സി ടി വി സ്ഥാപിക്കാന്‍ പോലും പേ പാര്‍ക്കിംഗ് സംവിധാനമൊരുക്കിയവര്‍ തയ്യാറായിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Robbery, Police, complaint, Car robbed; lodges complaint
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?