ഒരു രാജ്യം, ഒരു ശമ്പള ദിവസം: ജനങ്ങള്‍ക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: (https://ift.tt/33UY2H0) ജനങ്ങള്‍ക്ക് കൃത്യമായും അവര്‍ അര്‍ഹിക്കുന്ന തരത്തിലും ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തൊഴില്‍ മന്ത്രിമാരില്‍ ഒരാളായ സന്തോഷ് ഗാങ്വാര്‍ ആണ് ഇതേക്കുറിച്ച് സൂചന നല്‍കിയത്. രാജ്യത്തെ ജനങ്ങള്‍ കൃത്യമായി ശമ്പളം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താന്‍, മാസത്തില്‍ ശമ്പളം ലഭിക്കുന്ന ദിവസം ഒന്നാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ നിയമം നിലവില്‍ വരുത്താന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രയത്‌നിക്കുകയാണെന്നും ഗാങ്വാര്‍ പറയുന്നു.

News, National, India, New Delhi, Central Government, Labours, Narendra Modi, Politics, Minister, Parliament, Wage, Occupation, ‘One Nation, One Pay Day’;In the Country One-Day Salary Scheme for Everyone

രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏകീകൃത അടിസ്ഥാന വരുമാനം ഉറപ്പാക്കാനും അതുവഴി അവരുടെ ഉപജീവനമാര്‍ഗത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ അസോസിയേഷന്‍ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019'ലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തൊഴില്‍രംഗത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ ആരോഗ്യവും സംരക്ഷിക്കുന്ന ഒക്കുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ്(ഒ.എസ്.എച്ച്) കൂടി നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന് അനുബന്ധമായി 'കോഡ് ഓണ്‍ വേജസും' കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ഗാങ്വാര്‍ പറയുന്നു.

'കോഡ് ഓണ്‍ വേജസ്' പാര്‍ലമെന്റ് നേരത്തെ തന്നെ പാസാക്കിയിരുന്നു. ഇത് നടപ്പില്‍ വരുത്താനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യഭരണം ഏറ്റെടുത്തത് മുതല്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് തൊഴിലാളികള്‍ക്ക് ക്ഷേമം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചിരുന്നതെന്നും കേന്ദ്ര മന്ത്രി സന്തോഷ് ഗാങ്വാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Central Government, Labours, Narendra Modi, Politics, Minister, Parliament, Wage, Occupation, ‘One Nation, One Pay Day’;In the Country One-Day Salary Scheme for Everyone


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?