മോദി 'ഭിന്നിപ്പിക്കലിന്റെ തലവന്‍' ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന്റെ പൗരത്വ കാര്‍ഡ് റദ്ദാക്കി
ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭിന്നിപ്പിക്കലിന്റെ തലവന്‍' എന്നു വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കി. ആതിഷിന്റെ പിതാവ് പാകിസ്ഥാനില്‍ ജനിച്ച വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം വിദേശ ഇന്ത്യന്‍ പൗരത്വ കാര്‍ഡ് റദ്ദാക്കിയത്. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങ്ങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍.
'പിതാവിന്റെ ജന്മ സ്ഥലം എന്ന ഭാഗത്ത് ആതിഷ് പാകിസ്ഥാന്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുനതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ 1955 ലെ പൗരത്വ ആക്റ്റ് പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായെന്നും' ആഭ്യന്തരമന്ത്രാലയ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു
Powered by Info News For You

Comments
Post a Comment