കേരള സ്‌കൂള്‍ കലോത്സവത്തിന് ഇനി നാലു നാളുകള്‍; സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ക്ഷണക്കത്ത് കൈമാറി
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2019) 60-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷണക്കത്ത് കൈമാറി. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ എംഎല്‍എ എം നാരായണന്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്റെ വസതിയിലെത്തി കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷണകത്തു നല്‍കി ക്ഷണിച്ചത്. ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി പുഷ്പ, എസ് എസ് കെ പ്രോജക്ട് ഓഫിസര്‍ വിജയകുമാര്‍, കണ്‍വീനര്‍ പി പത്മനാഭന്‍, വൈസ് ചെയര്‍മാന്‍മാരായ സന്തോഷ് കുശാല്‍നഗര്‍, എ ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, ഷംസുദ്ദീന്‍ മാണിക്കോത്ത്, പി ടി നന്ദകുമാര്‍ വെള്ളരിക്കുണ്ട്, ജനാര്‍ദ്ദനന്‍, വിനോദ് മാസ്റ്റര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എ മാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ഡുമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് ചീഫ്, സബ്ബ് കലക്ടര്‍, പഞ്ചായത്ത് പ്രസിഡന്‍ഡുമാര്‍ തുടങ്ങിയവരെയും ക്ഷണിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, Kasaragod, School-Kalolsavam, News, Kerala School Kalolsavam 2019

Powered by Info News For You

Comments
Post a Comment