ശബരിമലയില്‍ ദര്‍ശനം നടത്തും: പോലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിന്ദു അമ്മിണി

(www.evisionnews.co) മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇതിന് പൊലീസ് സംരക്ഷണം തേടി കമീഷണറുടെ ഓഫീസില്‍ പോകും. പോലീസ് സുരക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.

യുവതികളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കമീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് തന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ ചെയ്തയാള്‍ക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയില്ല. ഇതിന് പിറകില്‍ പോലീസിന്റെ ഗൂഡാലോചനയുണ്ടെന്ന്? സംശയിക്കുന്നു. സ്ത്രീകളെ തടയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അറസ്റ്റു ചെയ്തു നീക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്നും ബിന്ദു അമ്മിണി പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?