സംസ്ഥാന സ്‌കൂള്‍ കലോത്സവം; ചാക്യാര്‍കൂത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി പാലക്കാട്ടുകാരന്‍ വിഷ്ണു


കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി പാലക്കാട്ടുകാരന്‍ എന്‍ കെ വിഷ്ണു. പാലക്കാട് പരുതൂര്‍ എച്ച്എസ് സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ് വിഷ്ണു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്ത് വിഭാഗത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.

പ്രശസ്ത കൂടിയാട്ടം കലാകാരന്‍ പയ്ക്കുളം നാരായണ ചാക്യാറിന്റെ കീഴിലായിരുന്നു ശിക്ഷണം. കഴിഞ്ഞ മൂന്നു വര്‍ഷമായി ചാക്യാര്‍കൂത്ത് അഭ്യസിക്കുകയാണ് വിഷ്ണു. സംസ്ഥാനതലത്ത് കഴിഞ്ഞ വര്‍ഷം പാഠകത്തില്‍ ഒന്നാംസ്ഥാനം നേടിയ വിഷ്ണു പാഠകം വിഭാഗത്തില്‍ ഇത്തവണയും മത്സരിക്കാനൊരുങ്ങുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, news, Kerala, School-Kalolsavam, Prize, winner,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?