പട്ടാപ്പകല്‍ വീടുകളില്‍ കവര്‍ച്ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു
പൊയ്‌നാച്ചി: (https://ift.tt/2O3KG5W) പട്ടാപ്പകല്‍ വീടുകളില്‍ കവര്‍ച്ച. സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. കരിച്ചേരിയിലെ ക്രഷര്‍ തൊഴിലാളി പൊഴുതല വടക്കേക്കര മീത്തല്‍ പി വിശ്വനാഥന്‍ നായര്‍, പൊയിനാച്ചിപറമ്പ് ഞാണിക്കാലില്‍ യോഗപരിശീലകന്‍ രതീഷ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. ചൊവാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും നാലു മണിക്കും ഇടയിലുള്ള സമയത്താണ് വിശ്വനാഥന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നും രണ്ടുപവന്‍ സ്വര്‍ണം, 8000 രൂപ, മൊബൈല്‍ ഫോണ്‍, ക്യാമറ, രേഖകള്‍ എന്നിവ നഷ്ടപ്പെട്ടു.
വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കിടപ്പുമുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ച സ്വര്‍ണവും പണവും രേഖകളുമാണ് കവര്‍ന്നത്. വിശ്വനാഥന്റെ ഭാര്യ കമല ഖാദി തൊഴിലാളിയാണ്. വിദ്യാര്‍ത്ഥിയായ മകന്‍ അശ്വിന്‍കുമാര്‍ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10നും വൈകിട്ട് 5.20നും ഇടയിലുള്ള സമയത്താണ് രതീഷിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 7,000 രൂപയും രേഖകളും എ.ടി.എം.കാര്‍ഡ്, ചെക്ക് ബുക്ക്, ബാങ്ക് പാസ് ബുക്ക് എന്നിവയുമാണ് നഷ്ടപ്പെട്ടത്. ഇവ ചെറുബാഗിലായി ഒന്നിച്ച് സൂക്ഷിച്ചതായിരുന്നു. ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി കളക്ഷന്‍ ഏജന്റാണ് രതീഷ്. വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ച് സമാനമായ രീതിയിലാണ് കവര്‍ച്ച. സംഭവത്തില്‍ മേല്‍പറമ്പ് പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Poinachi, news, Kerala, kasaragod, Robbery, House, Robbery in Houses< !- START disable copy paste -->

Powered by Info News For You

Comments
Post a Comment