മാര്‍ഗതടസ്സം ഉണ്ടാക്കിയതിന് രണ്ട് വിവാഹ സംഘത്തില്‍പ്പെട്ട എട്ടു പേര്‍ക്കെതിരെ കേസ്

ഉദുമ: (https://ift.tt/2qZQWlW) റോഡില്‍ മാര്‍ഗതടസ്സം ഉണ്ടാക്കിയ രണ്ട് വിവാഹ സംഘങ്ങളില്‍പ്പെട്ട എട്ടു പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ഉദുമ മാങ്ങാട് സ്വദേശികളായ മുജീബ് റഹ് മാന്‍ (23), അബ്ദുര്‍ റഊഫ് (23), രിസ് വാന്‍ (21), നൗഷാദ് (25), കോട്ടിക്കുളം സ്വദേശികളായ
അഭിനന്ദ് (25), ദീപേഷ് (25), പവന്‍കുമാര്‍ (22), പ്രണവ് (23) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

ഞായറാഴ്ച വൈകിട്ട് തൃക്കണ്ണാടിനടുത്ത് ചിറമ്മലില്‍ വെച്ചാണ് വിവാഹസംഘങ്ങള്‍ മാര്‍ഗതടസ്സമുണ്ടാക്കിയത്. ഒരു കൂട്ടര്‍ വാഹനത്തിലും മറ്റേ സംഘം കാല്‍നടയായും പോകുമ്പോഴായിരുന്നു കശപിശ ഉണ്ടായത്. മറ്റുള്ളവര്‍ക്ക് പോകാന്‍ വഴിയൊരുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും ഇരുകൂട്ടരും അനുസരിക്കാതെ വന്നതോടെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, Wedding, Bekal, Case against 2 wedding gang for blocking Road
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?