പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു: വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
കോഴിക്കോട് (www.evisionnews.co): കോഴിക്കോട് വിദ്യാര്‍ത്ഥികളായ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ചും യു.എ.പി.എ ചുമത്തിയതിനെ എതിര്‍ത്തും മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നിയമസഭയില്‍ നിന്ന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
അതേസമയം അറസ്റ്റിലായവരില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തെന്നും ഇതിനാലാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും വീട്ടില്‍ നിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി, അലന്റെ വീട്ടില്‍ നിന്ന് നോട്ടീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Powered by Info News For You

Comments
Post a Comment