നഗരത്തിലെ കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: (https://ift.tt/2JUTMPW) നഗരത്തില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച പുലര്‍ച്ചെയാണ് പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും, മാര്‍ക്കറ്റ് റോഡിലെ അബ്ദുല്ല സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മൊത്ത വിതരണ കടയിലും കവര്‍ച്ച നടന്നത്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്നും 43,360 രൂപ നഷ്ടപ്പെട്ടതായി ഉടമ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബഷീര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സി സി ടി വിയില്‍ നിന്നും മൂന്നംഗ സംഘം കവര്‍ച്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കവര്‍ച്ചയ്ക്കുപയോഗിച്ച പുത്തന്‍ ബോക്സ് അടക്കമുള്ള കട്ടറും, കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Robbery, Crime, Police, Investigation, Robbery in Shops; Police investigation tighten
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?