ഡയാലിസിസ് ചികിത്സ മുടങ്ങി; വെള്ളമില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

കോഴിക്കോട്: (https://ift.tt/2q18wpo) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കൂളിമാടുകുന്ന് പ്ലാന്റില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടി രണ്ട് ദിവസമായി ജലവിതരണം മുടങ്ങിയിട്ട്. ഇതിനെത്തുടര്‍ന്ന് തുടര്‍ചികിത്സമുടങ്ങിയത് കൊണ്ടാണ് നിര്‍ത്തിവെച്ചത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ആവശ്യത്തിന് വെള്ളം എത്താതായതോടെയാണ് ഡയാലിസിസ് ചികിത്സ മുടങ്ങിയത്. ഇതോടെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഡയാലിസിസ് ചെയ്യേണ്ട അന്‍പതോളം രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്. അറിയിപ്പ് കിട്ടിയതിന് ശേഷം ഇനി ചികിത്സക്ക് എത്തിയാല്‍ മതിയെന്നാണ് രോഗികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.

പ്രാഥമിക ആവശ്യം പോലും നിറവേറ്റനാകാതെ വലയുകയാണ് മറ്റ് വിഭാഗങ്ങളില്‍ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും. വെള്ളം എത്താതായത് ലാബിന്റെ പ്രവര്‍ത്തനത്തേയും ബാധിച്ചു.

ജലവിതരണം മുടങ്ങിയതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ദിവസം 60 ലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് പരിഹാരമായി ഇപ്പോള്‍ എത്തിക്കുന്നത് ഏകദേശം 15 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ്.

 News, Kerala, kozhikode, Medical College, Patient, Water, Bystanders, Toilet, Lab, Dialysis, Dialysis Unit Work is Stopped in Kozhikode Medical College

വെള്ളം എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സ മുടങ്ങില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

കൂളിമാടുകുന്ന് പമ്പിങ് സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കും പരിസരത്തേക്കും വെള്ളം പമ്പ് ചെയ്യുന്ന പൈപ്പ് പൊട്ടിയതാണ് ജല വിതരണം മുടങ്ങാന്‍ കാരണം. അഞ്ചര മീറ്റര്‍ നീളത്തില്‍ പൈപ്പ് ഉടന്‍ മാറ്റി സ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്‌.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, kozhikode, Medical College, Patient, Water, Bystanders, Toilet, Lab, Dialysis, Dialysis Unit Work is Stopped in Kozhikode Medical College


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?