ഉള്ളിവില കരയിക്കുന്നു: പകരം കാബേജ് നല്‍കിയതിനെ ചോദ്യം ചെയ്ത ജയില്‍ ജീവനക്കാരനെ പൊതിരെ തല്ലി
കണ്ണൂര്‍: (www.kvartha.com 16.11.2019) ഉള്ളിക്കും ഉഴുന്നുപരിപ്പിനും ഉരുളക്കിഴങ്ങിനും ഇരട്ടി വിലയായതോടെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകാരും തട്ടുകടക്കാരും കടുത്ത പ്രതിസന്ധിയിലായി. അത്യാവശ്യ സാധനങ്ങളായ ഇവയ്ക്കു കുത്തനെ വില കൂടിയതോടെ ചിലവിഭവങ്ങളില്‍ നിന്നും ഇത്തരം സാധനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ ഇതു ഭക്ഷണം കഴിക്കാനെത്തിയവരുമായി തര്‍ക്കത്തിനിടയാക്കുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ ബീഫ് ഫ്രൈയില്‍ ഉള്ളിക്ക് പകരം കാബേജ് കൊടുത്തതിനെ ചോദ്യം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചതായുള്ള പരാതി ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി സുദീപനെ (43) യാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലുടമ മര്‍ദിച്ചത്. നഗരസഭാ ഓഫീസില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനാണ് അദ്ദേഹം മലബാര്‍ ഹോട്ടലില്‍ കയറിയത്.
രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഓര്‍ഡര്‍ ചെയ്തത്. സാധനം മുന്നില്‍ വന്നപ്പോഴാണ് ബീഫ് ഫ്രൈക്ക് മുകളിലായി പച്ച കാബേജ് വിതറിയത് കണ്ടത്. സുദീപന്‍ ഇത് സപ്ലയറോട് തിരക്കിയപ്പോള്‍ ഉള്ളിക്ക് വില കയറിയതിനാല്‍ മുതലാളിയുടെ നിര്‍ദേശ പ്രകാരമാണ് ഉള്ളിക്ക് പകരം പച്ച കാബേജ് വിതറിയതെന്ന് വ്യക്തമാക്കി.
ഈ സമയം കാബേജ് വിതറിയ ബീഫ് ഫ്രൈ സുദീപന്‍ മൊബൈലില്‍ പകര്‍ത്തി. ഇത് കണ്ട ഹോട്ടലുടമ കൗണ്ടറില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇത് ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. ശേഷം ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
വലിയ വില കൊടുത്ത് വാങ്ങുന്ന ഉള്ളി നിനക്ക് സൗജന്യമായി തിന്നാന്‍ തരാന്‍ കഴിയില്ല എന്ന് പറഞ്ഞ് തന്നെ അപമാനിക്കുകയും ചെയ്തതായി സുദീപന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരമാണ് തളിപ്പറമ്പ് പോലീസ് ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും നഗരസഭയിലും സുദീപന്‍ പരാതി നല്‍കിയിട്ടുണ്ട്. ഉള്ളി വില വര്‍ധനയുടെ പേരില്‍ പല ഹോട്ടലുടമകളും വ്യാപകമായി പച്ച കാബേജ് ഉപയോഗിക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിലക്കയറ്റം കാരണം ഒരു ദിവസം ആയിരം മുതല്‍ അയ്യായിരം രൂപ വരെ തങ്ങള്‍ക്ക് നഷ്ടം വരുന്നതായി ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rising onion prices fueling India inflation, not rates, Kannur, News, Business, Complaint, Hotel, Attack, Kerala.

Powered by Info News For You

Comments
Post a Comment