സംസ്ഥാന കലോത്സവത്തിനെത്തുന്നവര്‍ ദിശയറിയാതെ നില്‍ക്കണ്ടേ; ദിശാബോര്‍ഡുകള്‍ വൃത്തിയാക്കി 'സഞ്ചാരി'

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2019) 60-ാമത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിനു മുന്നോടിയായി ദൂരെ ദിക്കില്‍ നിന്നെത്തുന്നവര്‍ ദിശയറിയാതെ നില്‍ക്കണ്ടേ. റോഡരികിലെ സ്ഥലപ്പേരെഴുതിയ ദിശാബോര്‍ഡുകളും മറ്റു സൂചന ട്രാഫിക്ക് ബോര്‍ഡുകളും കാസര്‍കോട് ആസ്ഥാനമായ സഞ്ചാരി എന്ന സംഘടനയുടെ നേതൃത്ത്വത്തില്‍ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കി.

കാഴ്ചയ്ക്ക് തടസം നില്‍ക്കുന്ന റോഡരികിലെ വൃക്ഷ ചില്ലകളും കാടുകളും സംഘടനയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സദുദ്ദേശ്യം മനസിലാക്കിയ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും വൃത്തിയാക്കാന്‍ സഹായിച്ചു. കാലിക്കടവു മുതല്‍ കാഞ്ഞങ്ങാടു വരെയുള്ള റോഡിനിരുവശവുമാണ് വൃത്തിയാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, Kanhangad, kalolsavam, kasaragod, Road, Cleaning, Sanchari organisation cleaned Sign Boards from Kalikkadavu to Kanjangad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?