മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സ്വീകരിച്ചതിന്റെ പിറ്റേന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു
വെഞ്ഞാറമൂട്: (https://ift.tt/36tOCUv) വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. പോലീസ് ട്രെയിനിങ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സേനയുടെ പരിശീലകനുമായ ആലിയാട് മുണ്ടയ്ക്കല്‍വാരം ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ എസ്. (44) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെ വീടിനോടുചേര്‍ന്ന തൊഴുത്തിലെ ലോഹവേലിയില്‍ നിന്നാണ് ഹര്‍ഷകുമാറിന്റെ ഭാര്യ സ്വപ്നയ്ക്ക് വൈദ്യുതാഘാതമേറ്റത്. സ്വപ്നയെ രക്ഷിക്കുന്നതിനിടെ ഹര്‍ഷകുമാറിനും ശക്തമായ ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഹര്‍ഷകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സ്വപ്നയുടെ തോളെല്ലിന് പൊട്ടലുണ്ട്.
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സ്വീകരിച്ചതിന്റെ പിറ്റേന്നാണ് ഹര്‍ഷകുമാറിന്റെ ദാരുണമരണം. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഇദ്ദേഹം പോലീസ് മെഡല്‍ സ്വീകരിച്ചത്. മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് പേരെടുത്തിട്ടുള്ള ഹര്‍ഷകുമാര്‍ ഒട്ടേറെ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയിട്ടുണ്ട്.
അമൃത, ആദിത്യ എന്നിവര്‍ മക്കളാണ്. മൃതദേഹം പോലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, Police men, Dead, Electricity Shock, Wife, Minister, Medical College, Camp Police Officer Dead Due to Electricity Shock at Venjaramood
Powered by Info News For You

Comments
Post a Comment