മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിര പരാതി നാളെ പരിഗണിക്കും

ഉപ്പള (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ജി.എല്‍.പി. എസ് മുളിഞ്ചയിലെ 73-ാം ബൂത്തില്‍ വോട്ടെടുപ്പ് രാത്രി എട്ടുമണി വരെ നീണ്ടതിനെതിരെ എം.കെ അലി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നാളെ ഹിയറിങ് നടക്കും. പ്രിസൈഡിംഗ് ഓഫീസര്‍ ചെര്‍ക്കള ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനെതിരെയാണ് പരാതി. പ്രിസൈഡിംഗ് ഓഫീസറുടെ കഴിവുകേടും വോട്ടിംഗ് മെഷീന്റെ മെല്ലെപോക്കും കാരണം ക്യൂവില്‍ നിന്നു മടുത്തവര്‍ വോട്ടുചെയ്യാതെ മടങ്ങിയതിനാല്‍ ശതമാനം വളരെ കുറഞ്ഞതായി പരാതിയില്‍ പറയുന്നു. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 76ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ വളരെ വൈകിയിട്ടു പോലും 70 ശതമാനം മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?