കുവൈറ്റില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു


(www.evisionnews.co) കുവൈത്തില്‍ ശനിയാഴ്ച രാത്രിയുണ്ടായ വുാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. കെ.ഒ.സിയില്‍ ജി.ടി.സി കമ്പനിയുടെ കരാറില്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര നെല്ലിക്കുന്നം നെട്ടാറ വീട്ടില്‍ ബിജുമോന്‍ സാമുവേലിന്റെ ഭാര്യ മേഴ്സി ബിജു (44) ആണ് മരിച്ചത്. കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാംഗമാണ്. ഏകമകള്‍ ബെറ്റി.

ശനിയാഴ്ച രാത്രി 40ാം നമ്പര്‍ റോഡിലാണ് അപകടമുണ്ടമുണ്ടായത്. നഴ്സുമാരുമായി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന വാന്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ്? അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ മേഴ്‌സി വാനിനടിയില്‍ പെട്ടാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു നാല് മലയാളി നഴ്‌സുമാര്‍ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിലാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?